KeralaLatest NewsNews

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: കാസർകോട് വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം.  വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ തെന്നി അബദ്ധത്തിൽ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. ഇടത് നെഞ്ചിന് താഴെ ആഴത്തിൽ മുറിവ് പറ്റിയ കുട്ടിയെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇരട്ട കുട്ടികളിൽ ഒരാളാണ് ഹുസൈൻ ഷഹബാസ്.കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button