Latest NewsNewsFunny & Weird

അമ്മേ, വെറും 5 മിനിറ്റ് കൂടി…! ഉറക്കത്തിൽ മുഴുകിയിരിക്കുന്ന ആനക്കുട്ടിയെ അമ്മ അതിരാവിലെ ഉണർത്തുന്ന വീഡിയോ ഹൃദയ സ്പർശം

കാടിന്റെ ഭംഗിയും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ നിഷ്കളങ്കതയും ഈ വീഡിയോ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്

മനുഷ്യനായാലും വന്യമൃഗമായാലും അമ്മയുടെ സ്നേഹത്തിന് മുന്നിൽ മറ്റൊന്നുമില്ല. ഹൃദയസ്പർശിയായ ഒരു വീഡിയോ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിൽ ഒരു ആന അതിരാവിലെ തന്റെ കുഞ്ഞിനെ സ്നേഹപൂർവ്വം ഉണർത്തുന്നത് കാണാം. ഈ കാഴ്ച വളരെ മനോഹരമാണ്. കാടിന്റെ ഭംഗിയും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ നിഷ്കളങ്കതയും ഈ വീഡിയോ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.  ഈ വീഡിയോ ഏവരുടെയും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുമെന്നതിൽ സംശയമില്ല.

ഇനി വീഡിയോയിൽ എന്താണന്നല്ലേ? ഒരു ചെറിയ ആനക്കുട്ടി നിലത്ത് കിടക്കുന്നത് കാണാം, പിന്നെ അമ്മആന തുമ്പിക്കൈ കൊണ്ട് അവനെ സ്നേഹപൂർവ്വം തഴുകി പതുക്കെ ഉയർത്താൻ ശ്രമിക്കുന്നു. ആന ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ, അമ്മ തന്റെ കുട്ടിയോട്, “എഴുന്നേൽക്കൂ മകനേ, നേരം പുലർന്നിരിക്കുന്നു!” എന്ന് പറയുന്നതായി എവർക്കും തോന്നുമെന്നതിൽ സംശയമില്ല. ആദ്യം ആന കുട്ടി അല്പം ദേഷ്യപ്പെടുന്നുണ്ട്, പക്ഷേ അമ്മയുടെ ആവർത്തിച്ചുള്ള പ്രവൃത്തികൾ കാരണം അവന് എഴുന്നേൽക്കേണ്ടി വരുന്നു, ഒടുവിൽ അമ്മയുടെ നിർദ്ദേശപ്രകാരം ആനക്കുട്ടി എഴുന്നേൽക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. നമ്മുടെ അമ്മമാർ എല്ലാ ദിവസവും രാവിലെ സ്കൂളിൽ പോകാൻ വേണ്ടി നമ്മളെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്ന രീതിക്ക് സമാനമാണ് ഈ വീഡിയോ.

അതേ സമയം എല്ലാ ജീവജാലങ്ങളിലും അമ്മയുടെ സ്നേഹം ഒരുപോലെയാണെന്ന് ഈ വീഡിയോ നമ്മോട് പറയുന്നു. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടതിനുശേഷം ആളുകൾ നിരവധി അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. “മനുഷ്യനായാലും ആനയായാലും എല്ലാ അമ്മമാരും ഒരുപോലെയാണ്. വീഡിയോ ഹൃദയസ്പർശിയാണ് ” – എന്ന് വീഡിയോയിൽ കമന്റ് ചെയ്തുകൊണ്ട് ഒരു ഉപയോക്താവ് എഴുതി.

“ഇത് കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു, അവർ എല്ലാ ദിവസവും രാവിലെ എന്നെ സ്നേഹപൂർവ്വം ഉണർത്തുമായിരുന്നു.” -മറ്റൊരാൾ എഴുതി. ഈ വീഡിയോ @the.realshit.gyan എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/reel/DIdKhjaMmdH/?utm_source=ig_embed&ig_rid=1076ff57-8486-44b7-9ee5-bcbec50e93a6&ig_mid=699C8201-5B85-468C-84B8-234C34545A0F

 

shortlink

Related Articles

Post Your Comments

Related Articles


Back to top button