KeralaLatest NewsNews

അമിതവേഗതയിലെത്തിയ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്കേറ്റു

തിരുവനന്തപുരം: അമിതവേഗതയിലെത്തിയ മാധ്യമപ്രവർത്തകന് ഗുരുതര പരിക്കേറ്റു. ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റർ എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി നെടുംപറമ്പിൽ എൻ ജി അനഘയാണ് മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ വഴുതക്കാട് ജനയുഗം ഓഫീസിന് സമീപത്തായിരുന്നു അപകടം. താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് ഡ്യൂട്ടിക്കായി ഓഫീസിലേക്ക് നടന്നുവരുന്നതിനിടെ ആകാശവാണി നിലയത്തിന് സമീപം വച്ച് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് അനഘയെ ഇടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button