
പത്തനംതിട്ട മേക്കൊഴൂരില്‍ ക്ഷേത്രത്തിൽ ലഹരി സംഘത്തിൻ്റെ ആക്രമണം. ഋഷികേശ ക്ഷേത്രമുറ്റത്തെ ബോർഡുകളും കട്ടൗട്ടുകളും തകർത്തു. ജീവനക്കാരനെ ലഹരി സംഘം കയ്യേറ്റം ചെയ്തു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിക്കാൻ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗാനമേളയിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ച എന്ന് സംശയം. ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ബൈക്കിൽ എത്തിയാണ് ആക്രമം നടത്തിയത്. സംഘവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments