KeralaLatest NewsNews

ഇന്ത്യ ചെനാബ് നദിയിലെ ജലം തുറന്നുവിട്ടു, പാകിസ്ഥാനിൽ പ്രളയ മുന്നറിയിപ്പ്; ജനങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം

ഇന്ത്യ ചെനാബ് നദിയിലെ ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്താനിൽ പ്രളയ മുന്നറിയിപ്പ്. സിയാൽകോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിലാണ് മുന്നറിയിപ്പ്.നദിക്കരയിൽ  വരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രളയ സാധ്യതയെത്തുടർന്ന് ദുരന്തനിവാരണസേനയും സുരക്ഷാസേനകളും ജാഗ്രതയിലാണ്. ജലനിരപ്പ് വീണ്ടും ഉയരാനിടയുള്ള സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക. കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കൊച്ചിയും തിരുവനന്തപുരവും ഉള്ള സംസ്ഥാനം വ്യാപകമായി നാളെ മോക്ക് ഡ്രിൽ നടക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

യുദ്ധ സാഹചര്യത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കാനാണ് മോക് ഡ്രിൽ . 1971ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിക്ക് രാജ്യം സാക്ഷിയാവുന്നത്. രാവിലെ 11 ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചു ചേർത്തു. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ തലവൻമാരും യോഗത്തിൽ ഉണ്ടായിരുന്നു. വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള വഴി, തന്ത്രപ്രധാന സ്ഥാപനങ്ങളുടെ ശത്രുവിൻ്റെ കണ്ണിൽ നിന്ന് മറയ്ക്കുക, അടിയന്തര സാഹചര്യം ആശയവിനിമയം തുടങ്ങി ജനങ്ങൾക്ക് നൽകണം മാർഗനിർദേശങ്ങളെ കുറിച്ച് കേന്ദ്രസർക്കാർ വിശദീകരിച്ചു. കേന്ദ്രം തയ്യാറാക്കിയ സിവിൽ ഡിഫൻസ് ജില്ലകളുടെ പട്ടികയിൽ തിരുവനന്തപുരവും എറണാകുളവുമുണ്ട്. എന്നാൽ നാളെ സംസ്ഥാനത്ത് വ്യാപകമായി മോക്ക്ഡ്രിൽ നടത്തും എന്നാണ് സംസ്ഥാന സർക്കാരിൻറെ അറിയിപ്പ്. കേരളത്തിലെ ഡാമുകളുടെ സുരക്ഷ കൂട്ടാനുള്ള നിർദ്ദേശവും ലഭിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ വീണ്ടും ചർച്ച നടത്തി. 12 മണിക്കൂറിൽ രണ്ടാം തവണയായിരുന്നു കൂടിക്കാഴ്ച.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button