Latest NewsArticleNewsInternationalWriters' Corner

ഭൂമിയെ പോലെ മറ്റൊരു ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ ; ഇനി മനുഷ്യവാസം സൂപ്പർ എർത്തിലേക്ക് മാറുമോ ?

ഭൂമിയിൽ നിന്ന് 20 പ്രകാശവർഷം അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തിന് HD 20794 d എന്നാണ് പേര് നൽകിയിരിക്കുന്നത്

ബാഴ്സലോണ : ഭൂമിക്കു പുറമേ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിൽ ശാസ്ത്രജ്ഞർ വിജയം നേടിയതായി റിപ്പോർട്ടുകൾ. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് നമ്മുടെ ഭൂമി. എന്നാൽ എണ്ണമറ്റ നക്ഷത്രങ്ങൾക്കും അവയെ ചുറ്റിപ്പറ്റിയുള്ള കോടിക്കണക്കിന് ഗ്രഹങ്ങൾക്കും ഇടയിൽ ജീവൻ സാധ്യമാകുന്ന മറ്റേതെങ്കിലും ഗ്രഹമുണ്ടോ എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചുവെന്ന് വേണം പറയുവാൻ.

ഭൂമിയെപ്പോലെയുള്ള ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിൽ നിന്ന് 20 പ്രകാശവർഷം അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തിന് HD 20794 d എന്നാണ് പേര് നൽകിയിരിക്കുന്നത്. നമ്മുടെ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തെയാണ് ഈ ഗ്രഹം ചുറ്റുന്നത്. ഈ ഗ്രഹം ഒരു പരിധിവരെ ഭൂമിയോട് സാമ്യമുള്ളതായിരിക്കാമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ സാധ്യതകൾ കൊണ്ടാണ് ഈ ഗ്രഹത്തെ ‘സൂപ്പർ എർത്ത്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ HD 20794 d അതിന്റെ നക്ഷത്രത്തിന് ചുറ്റും 647 ദിവസങ്ങൾ കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്നു. ഈ ഗ്രഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് അതിന്റെ നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയിൽ സ്ഥിതിചെയ്യുന്നു എന്നതാണ്. ഏതൊരു നക്ഷത്രത്തിനും ചുറ്റുമുള്ള പ്രദേശത്തെ വാസയോഗ്യമായ മേഖല എന്ന് വിളിക്കുന്നതിന് കാരണം അവിടെ താപനില വളരെ അനുകൂലമായതിനാൽ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ദ്രാവക രൂപത്തിൽ ജലത്തിന് നിലനിൽക്കാൻ കഴിയും എന്നതുകൊണ്ടാണ്.

സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി ആസ്ട്രോഫിസിക്ക ഡി കാനറിയാസ് (ഐഎസി), യൂണിവേഴ്സിഡാഡ് ഡി ലാ ലഗുണ (യുഎൽഎൽ) എന്നിവിടങ്ങളിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞർ ഈ സുപ്രധാന കണ്ടെത്തൽ സ്ഥിരീകരിച്ചത്.  HD 20794 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തെക്കുറിച്ച് ശാസ്ത്രജ്ഞർ വർഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ നക്ഷത്രം നമ്മുടെ സൂര്യനെക്കാൾ അല്പം ചെറുതാണ്. ഈ നക്ഷത്രത്തിന് ചുറ്റും മറ്റ് രണ്ട് ‘സൂപ്പർ എർത്ത്’ ഗ്രഹങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തൽ. അതിന്റെ കണ്ടെത്തലുകൾ പ്രശസ്ത ജ്യോതിശാസ്ത്ര ജേണലായ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button