
ശ്രീനഗര്‍: പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും സിന്‍ഹ പറഞ്ഞു.
സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാകിസ്ഥാന് ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കാന്‍ തയ്യാറാണെന്നും അധികാരികൾ വ്യക്തമാക്കി.
അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതണമെന്നും അധികാരികൾ നിർദേശം നൽകി.
Post Your Comments