Latest NewsNewsIndia

എൻ ഐ എ 10 ലക്ഷം വിലയിട്ടു!! പഹൽഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ പഠിച്ചത് കേരളത്തിൽ ?

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സജ്ജാദ് ഗുൽ ഉൾപ്പെടുന്ന സംഘടനയാണ്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ ആണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഏപ്രിൽ 22 ന് 26 പേരെ നിഷ്കരുണം കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സജ്ജാദ് ഗുൽ ഉൾപ്പെടുന്ന സംഘടനയാണ്.

കശ്മീരിൽ ജനിച്ചുവളർന്ന ഗുൽ ആണ് ലഷ്കർ – ഇ -ത്വയിബയുടെ പിന്തുണയുള്ള ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ( ടി ആർ എഫ്) തലവൻ എന്നാണു റിപ്പോർട്ട്. 50 വയസ്സുകരാനായ സജ്ജാദ് ഗുൽ പാകിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രമാക്കിയാണ് തൻറെ ഭീകരവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും ശ്രീനഗറിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം ബെംഗളുരുവിൽ നിന്ന് എം ബി എയും കേരളത്തിൽ നിന്ന് ലാബ് ടെക്നീഷ്യൻ കോഴ്സും പഠിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ, കശ്മീരിലേക്ക് മടങ്ങിയ ഗുൽ അവിടെ ഡയഗണോസ്റ്റിക് ലാബ് ആരംഭിക്കുകയും ഇതിന്റെ മറവിൽ ഭീകരവാദഗ്രൂപ്പിനെ സഹായിക്കുകുയം ചെയ്തു.

ഭീകരവാദ സംഘടനയുടെ പ്രത്യക്ഷ പ്രവർത്തകനായിരിക്കെ ഡൽഹി പൊലീസ് സെപ്ഷ്യൽ സെൽ 2002ൽ നിസാമുദ്ദീൻ റയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോഗ്രാം ആർ ഡി എക്സുമായി പിടികൂടിയിരുന്നു. ഡൽഹിയിൽ സ്ഫോടനപരമ്പര നടത്താൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നു എന്ന കേസിൽ പത്ത് വർഷത്തെ തടവിന് 2003 ഓഗസ്റ്റ് ഏഴിന് ഗുൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് . ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ) ഏപ്രിൽ 2022 ന് ഗുല്ലിൻറെ തലക്ക് പത്ത ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നതായും പിടി ഐ റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button