KeralaLatest NewsNews

വിദ്യാഭ്യാസ പദ്ധതികൾക്കായി കേരളത്തിന് നൽകേണ്ട 1,500.27 കോടി രൂപ കേന്ദ്രം നിഷേധിക്കുന്നു : മന്ത്രി വീ ശിവൻകുട്ടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെയും കേരളത്തിന്റെ ആശങ്കകൾ ധരിപ്പിച്ചിട്ടും നടപടി ഉണ്ടായില്ല

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. പി എം ശ്രീ ധാരണാപത്രം ഒപ്പുവെയ്കാത്തതിനാലാണ് ഫണ്ട് തടഞ്ഞു വെയ്ക്കുന്നതെന്നും ദേശീയ വിദ്യാഭ്യാസനയം അംഗീകരിപ്പിക്കാനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി.

എൻ‌സി‌ഇ‌ആർ‌ടി ജനറൽ കൗൺസിലിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെയും കേരളത്തിന്റെ ആശങ്കകൾ ധരിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിനുള്ള ധനസഹായം തടഞ്ഞുവയ്ക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു. എൻഇപിയിൽ സമാന ആശങ്കകൾ പങ്കിടുന്ന തമിഴ്‌നാടുമായി കേരളം പ്രാഥമിക ചർച്ചകളും ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button