
സിനിമയിൽ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത് മെറിറ്റടിസ്ഥാനത്തിലെന്ന നിലപാടുമായി അഭിനേതാക്കളുടെ സംഘടന ‘അമ്മ’. മാർക്കറ്റ് വാല്യൂ അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം നിശ്ചയിക്കുക. സിനിമയിലെ നഷ്ട കണക്ക് പുറത്ത് വിടുന്നതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ വിശദീകരണത്തിന് പിന്നാലെയാണ് അമ്മ സംഘടനയുടെ പ്രതികരണം.
താരങ്ങളുടെ പ്രതിഫലത്തിനനുപാതികമായി തീയറ്റർ ഗ്രോസ് കളക്ഷൻ പോലും ചിത്രങ്ങൾക്ക് ലഭിക്കുന്നില്ല, കോവിഡാനന്തരം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ലാഭമുണ്ടാക്കുന്നില്ല എന്നതിൻ്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ വിശദീകരണ കത്ത്. സിനിമയിലെ കളക്ഷൻ കണക്കുകൾ പുറത്ത് വിടുന്നതിനെതിരെ സംഘടനയിലെ ഒരു വിഭാഗവും അമ്മയും എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ വിശദീകരണം. താരങ്ങളുടെ മാർക്കറ്റ് വാല്യൂ ആണ് പ്രതിഫലം നിശ്ചയിക്കുന്നത്. വ്യക്തിപരമായ മെറിറ്റാണ് വൻ പ്രതിഫലം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുന്നതെന്നും അഭിനേതാക്കളുടെ സംഘടന വ്യക്തമാക്കി.
Post Your Comments