
പത്തനംതിട്ട: ബെവ്കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. തിരുവല്ല പുളിക്കീഴിലുള്ള ബെവ്കോ വെയര്‍ഹൗസിലാണ് രാത്രി ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. അഗ്നി രക്ഷാ സേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു.
ജവാന് മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments