
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് – സിപിഎം സംഘർഷം. പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് വെച്ച് സിപിഎം പ്രവർത്തകർ കുപ്പിയും വടിയുമെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
അടുവാപ്പുറത്തു നിന്ന് ആരംഭിച്ച യാത്ര മലപ്പട്ടത്തു എത്തിയപ്പോഴും പൊതുസമ്മേളനിടെയും സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നു. ഇതിനു പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ കാൽനട യാത്ര സംഘടിപ്പിച്ചത്.
Post Your Comments