
പാലക്കാട് നാലു വയസ്സുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ മൊഴി. ശ്വേതയെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കുട്ടിയെ ഉച്ചയോടുകൂടിയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും എത്തിയിരുന്നു.
കുട്ടിയെ പുറത്തെടുത്ത് എന്ത് പറ്റയതാണെന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് അമ്മ തള്ളിയിട്ടതാണെന്ന മൊഴി കുട്ടി നൽകിയത്. എന്നാൽ അമ്മ ഇത് നിഷേധിച്ചിരുന്നു. മകനെ ഒരു കാരണവശാലും തള്ളിയിടില്ലെന്നാണ് ശ്വേത പറഞ്ഞിരുന്നത്. കുട്ടി മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ആൾമറ ഉള്ള കിണറായതിനാൽ കുട്ടിക്ക് ഒറ്റയ്ക്ക് കിണറിന്റെ മുകളിൽ കയറാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments