KeralaLatest NewsNews

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് യുവാവിന്റെ അമ്മ ജമീല

 

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അനൂസ് റോഷൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിൻ്റെ അമ്മ ജമീല. സംഘം വീട്ടിലെത്തിയത് രണ്ടു വാഹനങ്ങളിലാണ്. ഇവർ മുഖം മൂടിയിരുന്നു. ആദ്യം അനൂസിൻ്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും അത് തടയാൻ എത്തിയപ്പോഴാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും ജമീല പറഞ്ഞു.തട്ടിക്കൊണ്ടുപോകലിന് പിറകിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്. മൂന്ന് പേർക്കായി അനൂസിൻ്റെ സഹോദരൻ

കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിൻ്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് നിന്ന് 4 മണിക്ക് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ തട്ടിക്കൊണ്ട് പോയി. ഇവരുടെ കയ്യിൽ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്. KL 65 L8306 നമ്പർ കാറിലാണ് സംഘം എത്തിയത്. ഇവർ കടന്നുകളയുന്നതിൻ്റെ ദൃശ്യം അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയതെന്നാണ് നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button