കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം

കോഴിക്കോട്: കുറ്റ്യാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം. ഭൂമിക്കടിയില്‍ ചെറിയ ചലനം ഉണ്ടായിട്ടുള്ളതാകാമെന്നും വിശദ പരിശോധനക്ക് ശുപാര്‍ശ ചെയ്യുമെന്നും ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. റിപ്പോര്‍ട്ട് നാളെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജിസ്‌റ് സി എസ് മഞ്ജു വ്യക്തമാക്കി.

 

ഇതില്‍ വിശദമായ പരിശോധന നടത്തേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്. നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. ഇന്നലെയായിരുന്നു കുറ്റ്യാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനമുണ്ടായതായി അനുഭവപ്പെട്ടത്.

4, 5 വാര്‍ഡുകളിലായി എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം ഉണ്ടായെന്നായിരുന്നു പ്രദേശവാസികള്‍ പറഞ്ഞത്. രാത്രി 7:30ഓടെ ആയിരുന്നു സംഭവം. ഇതിനൊപ്പം അന്തരീക്ഷത്തില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.

 

Share
Leave a Comment