Latest NewsNewsIndia

അതിതീവ്ര മഴ! കര്‍ണാടകയില്‍ എല്ലാ ജില്ലകളിലും 2 ദിവസം സമ്പൂര്‍ണ റെഡ് അലര്‍ട്ട്

ബെംഗളുരു: കര്‍ണാടകയില്‍ സമ്പൂര്‍ണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബെംഗളുരുവില്‍ അടക്കം അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴ തുടരുന്ന ബെംഗളൂരുവിലെ ജന ജീവിതം ദുരിതമയമായി. ഇലക്ട്രോണിക് സിറ്റി അടക്കമുള്ള നഗരങ്ങളിലെ പ്രധാന മേഖലകളിലെല്ലാം വലിയ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. ഇന്നലെ മാത്രം നഗരത്തില്‍ മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍, ഇലക്ട്രോണിക് സിറ്റി, ഹൊരമാവ് അടക്കം തെക്കന്‍ ബെംഗളുരുവിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ 7 മണി മുതല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷനില്‍ വെള്ളക്കെട്ട് കാരണം കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കായിരുന്നു. ഒടുവില്‍ 9 മണി മുതല്‍ 11 മണി വരെ സില്‍ക്ക് ബോര്‍ഡ് മുതല്‍ രുപെന അഗ്രഹാര വരെയുള്ള ഹൊസൂര്‍ റോഡ് രണ്ട് മണിക്കൂര്‍ അടച്ചിടേണ്ടി വന്നു. ഇലക്ട്രോണിക് സിറ്റിയില്‍ അടക്കം പല ഐ ടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രാഫിക് കുരുക്കിന് കുറവുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button