Latest NewsKeralaNews

ആഘോഷിക്കേണ്ട സമയം അല്ല, മാറേണ്ട സമയം ആണ്’: രാജീവ് ചന്ദ്രശേഖർ

മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ആണ് വികാസ കേരളം കൺവെൻഷൻ മുന്നോട്ട് വച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഷൈൻലാൽ ബിജെപി അംഗത്വം എടുത്തത് അതിൻ്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു. ആഘോഷിക്കാൻ എന്താണ് ഉള്ളതെന്നും അദ്ദേഹം ആശാ പ്രവർത്തകരോ സിപിഒ ഉദ്യോഗാർത്ഥികളോ കർഷകരോ ആഘോഷിക്കുന്നതായി കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ദേശീയപാത തകർന്നതിൽ വ്യക്തമായ മറുപടി പറയാതെ രാജീവ് ചന്ദ്രശേഖര് ഒഴിഞ്ഞുമാറി. അത് കോൺട്രാക്ടർ നോക്കുമെന്നും പ്രതികരണം.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് ഷൈൻ പാർട്ടിയിൽ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാൽ മത്സരിച്ചിരുന്നു. 1483 വോട്ടുകളായിരുന്നു ഷൈൻ മണ്ഡലത്തിൽ നിന്ന് നേടിയത്.
ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചുനൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈൻലാൽ രാജിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button