
കൊച്ചി: എറണാകുളത്ത് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ അങ്കിത കൊയിറിയയെ ആണ് കാണാതായത്. സഹോദരിക്കൊപ്പം തൈക്കൂടത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു കുട്ടി.
സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. സഹോദരിയും ഭർത്താവും 20ന് രാത്രി ഏഴോടെ ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്.
പൊലീസ് അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടി എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments