KeralaLatest NewsNews

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു : 77.81 വിജയശതമാനം 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഇത്തവണ കുറഞ്ഞു

തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.81 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വിജയശതമാനം 78.69 ആയിരുന്നു.മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാകും.

നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം റെഗുലര്‍ പരീക്ഷ 26,178 വിദ്യാര്‍ഥികളാണ് എഴുതിയത്. എസ്എസ്എല്‍സി പരീക്ഷാഫലം വന്ന് 12 ദിവസങ്ങള്‍ക്കുശേഷമാണ് പ്ലസ് ടു ഫലവും പുറത്തുവിടുന്നത്.

ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

www.results.hse.kerala.gov.in www.prd.kerala.gov.in results.kerala.gov.in examresults.kerala.gov.in result.kerala.gov.in results.digilocker.gov.in www.results.kite.kerala.gov.in. Read more at https://www.sirajlive.com/plus-two-exam-results-declared-77-81-percent-pass-rate.html

shortlink

Related Articles

Post Your Comments

Related Articles


Back to top button