
വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് കേരളം സുപ്രിംകോടതിയിൽ. നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ കക്ഷി ചേരാൻ കേരളം സുപ്രിംകോടതിയിൽ അപേക്ഷ നൽകി. കേരളത്തിലടക്കം മുസ്ലീം സമുദായത്തിൻ്റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഭേദഗതി നിയമമെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ന്യൂനപക്ഷത്തിൻ്റെ വസ്തുതാപരം. നിയമത്തിലെ പല വ്യവസ്ഥകളും അന്യായം. വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത തന്നെ സംശയകരമെന്നും സംസ്ഥാനം വ്യക്തമാക്കുന്നു.
കേരളത്തിൽ വലിയൊരു ശതമാനം മുസ്ലീങ്ങളുണ്ട്, അവർക്ക് സ്വന്തമായി വഖഫും, വഖഫ് സ്വത്തുക്കളും ഉണ്ട്. നിലവിലുള്ള ഭേദഗതി നിയമം നടപ്പിലാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉൾപ്പെടുന്ന അവകാശങ്ങൾ നിഷേധിക്കുമെന്ന് അവർക്ക് യഥാർത്ഥ അടിസ്ഥാന ആശങ്കയുണ്ട്. നിയമം നടപ്പാക്കുന്നത് വഖഫിൻ്റെയും വഖഫ് സ്വത്തുക്കളുടെയും സ്വഭാവത്തിലും പദവിയിലും മാറ്റം വരുത്തും. കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തിൻ്റെ ഈ ആശങ്കകളിൽ കഴമ്പുണ്ടെന്നാണ് കരുതുന്നത് – സംസ്ഥാനം ഹര്‍ജിയിൽ വ്യക്തമാക്കുന്നു.
Post Your Comments