KeralaLatest NewsNews

കേരളത്തിലേയ്ക്കുള്ള മെസിയുടെ വരവ്: ടീം എത്തിയാലും കേരളത്തില്‍ കളിക്കാനാകില്ല, അതിനുള്ള കാരണമിങ്ങനെ

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ അവ്യക്തത തുടരുന്നു. ടീം എത്തിയാല്‍ ഏത് വേദിയില്‍ മത്സരം നടത്തുമെന്നതിലും വ്യക്തതക്കുറവുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്ന നിലപാടിലാണ് കായികവകുപ്പ്.

ലയണല്‍ മെസിയുടെയും സംഘത്തിന്റെയും കേരള സന്ദര്‍ശനത്തിലെ അനിശ്ചിതത്വം വിവാദമായതിന് പിന്നാലെ കായിക വകുപ്പും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അര്‍ജന്റീന ടീം ഉറപ്പായും കേരളത്തില്‍ എത്തുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. എന്നാല്‍ ടീം കേരളത്തില്‍ എത്തിയാല്‍ ഏത് വേദിയില്‍ മത്സരം നടത്തും എന്നുള്ള കാര്യത്തിലും വ്യക്തതയില്ല. തിരുവനന്തപുരത്തെ കാര്യവട്ടം സ്പോര്‍ട്സ് ഹബും, എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയങ്ങളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഫിഫയുടെ അനുമതിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button