
മെസി കേരളത്തിലേക്ക് വരുന്നുവെന്ന എന്ന പ്രചാരണം സര്‍ക്കാര്‍ പിആര്‍ വര്‍ക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അങ്ങേയറ്റം നിരാശാജനകമായ വാര്‍ത്തയാണ് മെസി കേരളത്തിലേക്ക് വരുന്നില്ല എന്നത്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് സമയത്ത് കെ റെയില്‍ പ്രഖ്യാപിച്ചത് നമുക്ക് മുമ്പിലുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു പ്രചാരണം എന്നത് സംശയത്തെ ഇരട്ടിപ്പിക്കുന്നു. സര്‍ക്കാരും കായിക മന്ത്രിയും ജനങ്ങളെ പറഞ്ഞ് പറ്റിച്ചു. കാരണം വ്യക്തമാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇത്രയും അധികം ചെലവ് വഹിക്കാന്‍ കേരളത്തിലെ കായിക വകുപ്പ് വളര്‍ന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും വി ടി ബല്‍റാം കുറ്റപ്പെടുത്തി.
കേരള സന്ദര്‍ശനത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കായിക മന്ത്രി രംഗത്തെത്തിയിരുന്നു. മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട് വരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സര്‍ ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാര്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments