KeralaLatest NewsNews

കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു

 

മലപ്പുറം കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിന് എത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ വണ്ടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കടുവാ ദൗത്യത്തിനായി കുങ്കി ആനകളായ കോന്നി സുരേന്ദ്രനെയും, കുഞ്ചുവിനെയുമാണ് വനം വകുപ്പ് എത്തിച്ചിരുന്നത്. കടുവയ്ക്കായുള്ള തിരച്ചിലിനായി ആനകളെ കൊണ്ടുപോയിരുന്നില്ല.കടുവയെ കണ്ടെത്തുന്ന സാഹചര്യത്തില്‍ മാത്രമേ കുങ്കിയാനകളെ വനത്തിലേക്ക് എത്തിക്കേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ നിലവില്‍ ഒരു സുരക്ഷിതമായ സ്ഥലത്ത് കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും പാര്‍പ്പിച്ചിരിക്കുകയാണ്.

അതേസമയം, 60 അംഗ സംഘമാണ് കടുവയ്ക്കായി മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താന്‍ സ്ഥലത്ത് ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്. കാളികാവില്‍ കടുവയുടെ ദൃശ്യം പതിഞ്ഞ സ്ഥലം കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന തുടരുകയാണ്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button