
കൊച്ചി: ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കൈക്കൂലി കേസെടുത്തതോടെ ആഭ്യന്തര അന്വേഷണം തുടങ്ങി ഇഡി. ഇ ഡി ഡയറക്ടര്‍ കൊച്ചി സോണല്‍ ഓഫീസിനോട് ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിര്‍ദ്ദേശം. രഹസ്യസ്വഭാവത്തില്‍ അയക്കേണ്ട സമന്‍സ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തും. അഡീഷണല്‍ ഡയറക്ടറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇഡിയില്‍ തുടര്‍നടപടി.
അതേസമയം, ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സിന്റെ കൈക്കൂലി കേസില്‍ പരിശോധന തുടരുന്നുവെന്നും തെളിവുകള്‍ കിട്ടിയെന്നും വിജിലന്‍സ്. വിജിലന്‍സ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന ചാര്‍ട്ടേണ്ട് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍, ഇടനിലക്കാരായ വില്‍സണ്‍, മുരളി മുകേഷ് എന്നിവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് വിജിലന്‍സ് എസ് പി ശശിധരന്‍ വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്നും കേസില്‍ ഇതുവരെ ഇഡിയെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജിലന്‍സ് എസ് പി പറഞ്ഞു.
Post Your Comments