
ദുബായ് : ഫുജൈറയിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ മുംബൈയിലേക്കും കണ്ണൂരിലേക്കും ഉള്ള ആദ്യ വിമാന സർവീസുകൾ ആരംഭിച്ചു. മെയ് 15-നാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്.
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഈ സർവീസുകൾ. ഫുജൈറയെ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധം, ടൂറിസം, സാമ്പത്തിക വിനിമയം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തിന്റെ വരവിനെ അടയാളപ്പെടുത്തുന്നതിനായി ഒരു ഔപചാരിക സ്വീകരണം നടന്നു.
ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ സൽമി, ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് ജനറൽ മാനേജർ ക്യാപ്റ്റൻ ഇസ്മായിൽ എം. അൽ ബലൂഷി, ഡെപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ഖലാഫ്, ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments