India

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത് എത്തുന്നു

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വലിയ വിപ്ലവമായിരുന്നു വന്ദേഭാരത് ട്രെയിനുകളുടെ വരവ്. രാജ്യത്തെ പ്രധാന ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന അതിവേ​ഗ വന്ദേഭാരത് ട്രെയിനുകൾ ജനങ്ങളും വളരെ വേ​ഗം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ, വന്ദേഭാരതിനോട് കിടപിടിക്കുന്ന അമൃത് ഭാരത് എക്‌സ്‌പ്രസിന് പുതിയ പതിപ്പ് വരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അമൃത് ഭാരത്-2.2 എന്ന പുതിയ പതിപ്പാണ് പുതിയ വേ​ഗക്കുതിപ്പിന് തയ്യാറെടുക്കുന്നത്. അമൃത് ഭാരത്-1.0, അമൃത് ഭാരത്-2 എന്നിവയ്ക്കുശേഷമുള്ള പതിപ്പാണിത്. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലുമാണ് അമൃത് ഭാരത്-2.2 ട്രെയിനിന്റെ നിർമാണം.

എസി കോച്ചുകൾകൂടി അധികംവരും എന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത. പരിഗണനാപട്ടികയിൽ കേരളം മുന്നിലുണ്ട്. ശീതീകരിച്ച കോച്ചുകളാണ് വന്ദേഭാരതിനെങ്കിൽ അമൃത് ഭാരത് 1, 2 പതിപ്പിൽ എസി കോച്ചുകളില്ല. കുറഞ്ഞ ചെലവിൽ ദൂരയാത്ര ചെയ്യാം. നിലവിൽ ഉയർന്ന വേഗം 110കിമീ/130 കിമീ ആണ്. 800 കിലോമീറ്ററോളം ദീർഘദൂര യാത്രയ്ക്കാണ് രൂപകല്പന. 2025-27-നുള്ളിൽ പുതിയ പതിപ്പ് ഉൾപ്പെടെ 100 അമൃത് ഭാരത് ട്രെയിനുകൾ പുറത്തിറങ്ങും. ഒന്നിൽനിന്ന് രണ്ടിലേക്ക് എത്തുമ്പോൾ അമൃത് ഭാരതിൽ 12 അകത്തള രൂപകല്പനാമാറ്റങ്ങളാണ് വരുന്നത്.

ഐസിഎഫിൽനിന്ന് മൂന്ന് റേക്കുകളാണ് പുറത്തിറങ്ങിയത്. ആനന്ദ് വിഹാർ ടെർമിനൽ-ദർഭംഗ ജങ്‌ഷൻ, മാൾഡ ടൗൺ-എസ്എംവിടി ബെംഗളൂരു, മുംബൈ ലോകമാന്യതിലക്-സഹസ്ര ജങ്‌ഷൻ എന്നീ റൂട്ടുകളിലാണ് നിലവിൽ അമൃത് ഭാരത് സർവീസുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button