
കൊച്ചി : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ റോഷന്‍ ഉല്ലാസാണ് അറസ്റ്റിലായത്. കളമശേരി പോലീസാണ് ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
2022ല്‍ തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വെച്ചും കഴിഞ്ഞ ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments