
ആലുവ : അനധികൃത മണൽക്കടത്ത്, മൂന്ന് ലോഡ് മണൽ പിടികൂടി. മണൽ കടത്തിയ കരുനാഗപ്പിള്ളി സ്വദേശികളായ രസ്ന മൻസിലിൽ ഷഹനാസ് (25), ഷിനാജ് മൻസിലിൽ ഷംസുദ്ദീൻ (43) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
പുളിഞ്ചോട്, മാർക്കറ്റ്, ഉളിയന്നൂർ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. മണൽ കൊല്ലം ഭാഗത്തേക്ക് കടത്തുകയായിരുന്നു.
ഡിവൈഎസ്പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് , ചിത്തു ജി, സീനിയർ സി പി ഒ മാരായ മുഹമ്മദ് അമീർ , മാഹിൻഷാ അബൂബക്കർ ,കെ .എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments