
മൊഴിയെടുക്കാൻ വിളിച്ചുവരുത്തി അനധികൃതമായി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വനംവകുപ്പിൻ്റെ കസ്റ്റഡിയിൽ നിന്ന് തമിഴ്‌നാട് സ്വദേശിയെ കോന്നി എൻഎ കെ യു ജനീകുമാർ ബലമായി വിട്ടയച്ച സംഭവം വിവാദമായിരുന്നു.
കോന്നിയിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയ ആളുടെ പരാതിയിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ എഫ്ഐആറിൽ പറയുന്നില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments