
കോഴിക്കോട്: ജില്ലയില്‍ പോക്‌സോ കേസ് പ്രതി എട്ട് വര്‍ഷത്തിനു ശേഷം പിടിയില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വെസ്റ്റ്ഹില്‍ സ്വദേശി അനശ്വര ഹൗസില്‍ എബിന്‍ ചന്ദ്രന്‍ (42) നെയാണ് വെള്ളയില്‍ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2017 ല്‍ വെള്ളയില്‍ സ്വദേശിനിയായ പെണ്‍കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തി മുങ്ങുകയായിരുന്നു.
തുടര്‍ന്ന് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. എട്ട് വര്‍ഷത്തിനു ശേഷം പ്രതി വെസ്റ്റ് ബി ജി റോഡില്‍ ഉള്ള പ്രതിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം എസ് ഐ അഭിലാഷ്, എസ് സി പി ഒ സുജിത്ത്, സി പി ഒ മധു കെ എച്ച്ജി സഞ്ജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments