KeralaLatest NewsNews

കോഴിക്കോട് തീപ്പിടിത്തം : വസ്ത്ര ഗോഡൗണിന് എന്‍ ഒ സി ഇല്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍

അഗ്‌നിരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും തീപ്പിടിത്തത്തിന്റെ കാരണം ഫോറന്‍സിക് പരിശോധനക്ക് ശേഷമേ വ്യക്തമാകൂവെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ പറഞ്ഞു

കോഴിക്കോട് : കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലുണ്ടായ തീപ്പിടിത്തത്തില്‍ കത്തിനശിച്ച വസ്ത്ര ഗോഡൗണായ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന് എന്‍ ഒ സി ഇല്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ എം അശ്‌റഫ് അലി. തകര ഷീറ്റുകള്‍ കൊണ്ട് അടച്ചത് രക്ഷപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. ഇടനാഴികളില്‍ സാധനങ്ങള്‍ നിറച്ചിരുന്നു. അഗ്‌നിരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും തീപ്പിടിത്തത്തിന്റെ കാരണം ഫോറന്‍സിക് പരിശോധനക്ക് ശേഷമേ വ്യക്തമാകൂവെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ പറഞ്ഞു.

തീപ്പിടിത്തത്തില്‍ ഫയര്‍ ഫോഴ്‌സ്, പോലീസ്, ഫോറന്‍സിക്, ഇലക്ടിക്കല്‍ കമ്മീഷണറേറ്റ് തുടങ്ങിയവര്‍ നടത്തിയ പരിശോധനയുടെ റിപോര്‍ട്ട് ഇന്ന് തന്നെ കലക്ടര്‍ക്ക് കൈമാറും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് കരുതുന്നത്.

അതേസമയം, കത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമകള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു ഇതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിലെ അനധികൃത നിര്‍മാണമാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന പരാതി അന്വേഷിക്കുമെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button