
തൃശൂർ : സ്വകാര്യ ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആഴ്ചകൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസിലാണ് ലൈംഗികാതിക്രമം നടന്നത്.
സംഭവത്തെ തുടര്‍ന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഉച്ചക്ക് ഒരുമണിക്ക് ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്.
തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങി പോവുകയായിരുന്നു. സംഭവം കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകി. ബസുകളിലെ ഉൾപ്പെടെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങൾ കുന്നംകുളം പൊലീസിന് ലഭിച്ചത്. പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Post Your Comments