
സംഭല്‍ മസ്ജിദ് സര്‍വേ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. സംഭല്‍ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിവില്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതി ഉത്തരവില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
പിന്നീട് സംഭല്‍ കോടതി സര്‍വേയ്ക്ക് ഉത്തരവിടുകയായിരുന്നു. കോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേ നടത്തി. തുടര്‍ന്ന് നവംബര്‍ 24നും മസ്ജിദില്‍ സര്‍വേ നടത്തി. 24നുണ്ടായ സര്‍വേയുടെ തുടക്കം മുതല്‍ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
മുഗള്‍ ചക്രവര്‍ത്തി ബാബര്‍, ഹിന്ദു ക്ഷേത്രം തകര്‍ത്താണ് സംഭലില്‍ മുസ്ലിം പള്ളി പണിതത് എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ 2024 നവംബര്‍ 19, 24 തീയതികളിലായി മസ്ജിദില്‍ സര്‍വേ നടത്തിയത്. സര്‍വേ നടപടികള്‍ക്കു പിന്നാലെ പ്രദേശത്ത് പ്രതിഷേധമുണ്ടാവുകയും പൊലീസുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു
Post Your Comments