Latest NewsNewsIndia

ചാർജ് ചെയ്യുന്നതിനിടെ ഇ-റിക്ഷയ്ക്ക് തീപിടിച്ചു : സമീപത്തെ വീടിനുളിൽ കഴിഞ്ഞ ആറ് പേർ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ

ഡൽഹിയിലെ ഷഹ്ദാര പ്രദേശത്ത് ഒരാൾ ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെ പെട്ടെന്ന് തീപിടിക്കുകയായിരുന്നു

ന്യൂഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിൽ ഇ-റിക്ഷയ്ക്ക് തീപിടിച്ചതിനെ തുടർന്ന് സമീപത്തെ വീടിനകത്ത് കിടന്നുറങ്ങിയവർ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിലെ ഷഹ്ദാര പ്രദേശത്ത് ഒരാൾ ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീപിടുത്തത്തെത്തുടർന്ന് വീട് പുക കൊണ്ട് നിറഞ്ഞു. ശ്വാസംമുട്ടൽ മൂലം 2 കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

വീടിന് സമീപത്തെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെയാണ് പെട്ടെന്ന് തീപിടുത്തമുണ്ടായത്.  തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് സൂചന. എന്നിരുന്നാലും ഈ വിഷയം ഡൽഹി പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button