
കണ്ണൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ കൊല്ലപ്പണിക്കാരനായ നിധീഷ് ബാബുവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കോരിച്ചൊരിയുന്ന മഴയത്ത് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ പണി തീരാത്ത വീട്ടിലെത്തി നിധീഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് പയ്യാവൂര്‍ എസ്എച്ച്ഒ ട്വിങ്കിള്‍ ശശി വ്യക്തമാക്കി. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല നടത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പയ്യാവൂര്‍ പൊലീസ് അറിയിച്ചു.
ഭര്‍ത്താവിനെ അക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യ ശ്രുതിയുടെ(28)കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments