
അബുദാബി : ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ വേദി സന്ദർശിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചാണ് നാലാമത് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ നടക്കുന്നത്. മെയ് 19-ന് ആരംഭിച്ച നാലാമത് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ മെയ് 22-ന് സമാപിക്കും. യു എ ഇയുടെ ഉയർന്ന വ്യാവസായിക ശേഷി, നൂതന ആശയങ്ങൾ എന്നിവ എടുത്ത് കാട്ടുന്നതിനുള്ള ഒരു വേദിയാണ് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’.
ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു ഉത്പാദനകേന്ദ്രമായി യു എ ഇ മാറിയതിന്റെ അടയാളപ്പെടുത്താൽ കൂടിയാണ് ഈ ഫോറം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാവസായിക പ്രമുഖർ, സർക്കാർ വകുപ്പുകൾ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
യു എ ഇയുടെ സമ്പദ്ഘടനയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് വ്യാവസായികമേഖലയെന്ന് ഈ ഫോറത്തിൽ പങ്കെടുത്ത് കൊണ്ട് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് വ്യക്തമാക്കി.
Post Your Comments