Latest NewsKeralaNews

ജയിലിൽ വെച്ചെഴുതിയ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതിയില്ല : അനിശ്ചിതകാല നിരാഹാര സമരവുമായി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

‘ബന്ദിതരുടെ ഓർമ്മകൾ’ എന്ന നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത്

കൊച്ചി : ജയിലിൽ വെച്ചെഴുതിയ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച് മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്. ‘ബന്ദിതരുടെ ഓർമ്മകൾ’ എന്ന നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് രൂപേഷ് ഇന്ന് വൈകുന്നേരം മുതൽ ജയിലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. .

പുസ്തകത്തിൽ കവി കെ സച്ചിദാനന്ദൻ അടക്കമുള്ള മുതിർന്ന സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെ ഒപ്പിട്ടതിനാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി തേടി രൂപേഷ് പ്രത്യേക നിവേദനവും മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവദിക്കാതായതോടെയാണ് പ്രതിഷേധ സൂചകമായി നിരാഹാര സമരത്തിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button