KeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപണം’; റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി

കൊച്ചി: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി. പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. ഇന്നലെയാണ് ഇത്തരമൊരു പരാതി അയച്ചത്.

Read Also: നാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണം; ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

അഞ്ച് വര്‍ഷം മുന്‍പ് വേടന്‍ പാടിയ ഒരു പാട്ടിലെ വരികളാണ് പരാതിക്ക് ആധാരം. രാജ്യം ഭരിക്കുന്നയാള്‍ കപട ദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് റാപ്പര്‍ വേടന്‍ രംഗത്തെത്തിയിരുന്നു. തന്റെ വരികളെ ഭയക്കുന്നവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നും, തീവ്ര ഹിന്ദുത്വത്തിന് ജനാധിപത്യവുമായി പുലബന്ധം പോലുമില്ലെന്നും വേടന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button