Latest NewsNewsIndia

ചുട്ടുപൊള്ളി ശ്രീനഗർ; രേഖപ്പെടുത്തിയത് അമ്പത്തിയേഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില

ശ്രീനഗർ: ശ്രീനഗറിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയത് ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന താപനില. 34.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ശ്രീനഗറിൽ കഴിഞ്ഞ 57 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് മെയ് മാസത്തിൽ രേഖപ്പെടുത്തിയതെന്ന്
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Read Also: മലമ്പുഴയിൽ ജനവാസമേഖലയിൽ പുലി, കൃഷ്ണൻ്റെ വീട്ടിലെത്തിയത് നാലാം തവണ

1956 മെയ് 31 ന് നഗരത്തിൽ 35 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില ഈ സീസണിലെ ശരാശരിയേക്കാൾ ഒമ്പത് ഡിഗ്രി കൂടുതലാണെന്നും അധികൃതർ പറഞ്ഞു.തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിലാണ് മെയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനില വ്യാഴാഴ്ച രേഖപ്പെടുത്തിയത്. വ്യാഴാഴ്ച സ്റ്റേഷനിൽ 33.3 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇതിനുമുമ്പ് 2001 മെയ് 15 നാണ് ഏറ്റവും ഉയർന്ന താപനിലയായിരുന്നു 32.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button