
ആലുവ : മൂന്നു വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയെ 40 വർഷം കഠിന തടവിനും നാല്പത്തിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നോർത്ത് പറവൂർ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനെയാണ് നോർത്ത് പറവൂർ ഫാസ്റ്റ് ട്രാക്ക് കോടതിഅതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ടി കെ സുരേഷ് തടവും പിഴയും വിധിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി പിഴത്തുക ഒടുക്കാത്തിരുന്നാൽ 1 വർഷം അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക വിക്ടിമിന് നൽകുന്നതിനും കോടതി ഉത്തരവിട്ടു.
2023 ഫെബ്രുവരി 21 ന്തീയതി വൈകിട്ട് നാലുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രതി തന്റെ വീട്ടിൽ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി എന്നുള്ളതാണ് കേസിനാസ്പദമായ സംഭവം. നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ കുട്ടിയും മാതാവും ‘ഹാജരായി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ഗുരുതര കുറ്റകൃത്യമായതിനാൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് നോർത്ത് പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗീസ് ആണ്.
കേസിൽ പ്രോസീക്യൂഷൻ ‘ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 30 ‘രേഖകളും 7 തൊണ്ടിമുതലുകളും കോടതി മുമ്പാകെ തെളിവിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി. കേസിന്റെ അന്വേഷണ സംഘത്തിൽ സീനിയർ സി പി ഒ ലിജു, സി പി ഒ മാരായ സന്ധ്യ, ജിഷാ ദേവി എന്നിവർ ഉണ്ടായിരുന്നു.
Post Your Comments