KeralaLatest NewsNewsCrime

മൈമൂനയെ കുക്കറിന് അടിച്ചു വിഴ്ത്തി, തുടർന്ന് കഴുത്തറുത്തത് ഖൈറുനിസയും സഹോദരി ഹസീനയും : ഇരുവരും പിടിയിൽ

മയക്കുമരുന്നുകേസില്‍ കോയമ്പത്തൂര്‍ ജയിലിലായ ഹസീനയുടെ ഭര്‍ത്താവ് നസീമുദ്ദീനെ ജാമ്യത്തിലിറക്കാന്‍ ഖൈറുനിസ മൈമൂനയോട് പണം ആവശ്യപ്പെട്ടിരുന്നു

ഗൂഡല്ലൂര്‍ : നെലാക്കോട്ടയില്‍ 55കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. നെലാക്കോട്ട കൂവച്ചോല വീരപ്പന്‍കോളനിയിലെ മൈമൂനയാണ് കൊല്ലപ്പെട്ടത്. ഒന്‍പതാംമൈല്‍ സ്വദേശിനി ഖൈറുനിസ, ഖൈറുനിസയുടെ സഹോദരി ദേവര്‍ഷോല കൊട്ടമേടിലെ ഹസീന എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ചയാണ് ഇരുവരും ചേര്‍ന്ന് മൈമൂനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പോലീസ് പറയുന്നതനുസരിച്ച് മയക്കുമരുന്നുകേസില്‍ കോയമ്പത്തൂര്‍ ജയിലിലായ ഹസീനയുടെ ഭര്‍ത്താവ് നസീമുദ്ദീനെ ജാമ്യത്തിലിറക്കാന്‍ ഖൈറുനിസ മൈമൂനയോട് പണം ആവശ്യപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ടെത്തിയ ഖൈറുനിസക്കും ഹസീനക്കും പണം നല്‍കാന്‍ മൈനൂന വിസമ്മതിച്ചു.

തുടര്‍ന്ന്, മാല ചോദിച്ച് മെെമൂനയും ഖെെറുനിസയും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂടെവന്ന ഹസീനയും ഇതില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് ഇരുവരുംചേര്‍ന്ന് മൈമൂനയെ കുക്കറിന്റെ മൂടിയും ചിരവയും വടിയുമെടുത്ത് മുഖത്തടിച്ച് വീഴ്ത്തുകയും ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

മൈമൂനയുടെ ഭര്‍ത്താവ് മുഹമ്മദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുക്കളയില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചുള്ള പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നത്.

ചോദ്യംചെയ്യലില്‍ പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. നിലവില്‍ ജൂണ്‍ രണ്ടുവരെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button