
ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുടുംബ ഗ്രൂപ്പിൽ ഭർത്താവിൻ്റെ ഓഡിയോ സന്ദേശം. പാലക്കാടാണ് സംഭവം. പാലക്കാട് തൃത്താല ഒതളൂർ കൊങ്ങശ്ശേരി വളപ്പിൽ ഉഷ നന്ദിനിയാണ് മരിച്ചത്. ഭർത്താവ് താവ് മുരളീധരനെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഭർത്താവ്‌ത്താവ് പൊലീസിനോട് പറഞ്ഞത്. ഉഷനന്ദിനി മാസങ്ങളോളം തളർന്നു കിടപ്പിലായിരുന്നു. രാവിലെയാണ് കൊല നടത്തിയതിൻ്റെ വിവരം. ഉഷയെ ഞാൻ കൊന്നെന്നും എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണെന്നാണ് മുരളീധരൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്നാണ് ബന്ധുക്കളുടെ പൊലീസിനെ വിവരമറിയിച്ചത്.
Post Your Comments