
കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഡല്‍ഹിയിയില്‍ നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. ഇന്‍ഡിഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേ സമയം ഡല്‍ഹിയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെടുന്നത്. നഗരത്തില്‍ പലയിടത്തും മരങ്ങള്‍ വീണു. കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പല വിമാനങ്ങളും വൈകിയോടുകയാണ്. ചില അന്താരാഷ്ട്ര വിമാനങ്ങളടക്കം വഴിതിരിച്ചുവിട്ടെന്നും വിവരം.
Post Your Comments