KeralaLatest NewsNews

‘പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറെ? അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല’: സന്ദീപ് വാര്യരുടെ മറുപടി

കലാകാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് ആര്‍എസ്എസ്

കൊച്ചി: റാപ്പര്‍ വേടനെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപമെന്നായിരുന്നു ശശികലയുടെ ചോദ്യം. പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറെ? എന്നാണ് സന്ദീപ് വാര്യര്‍ ചോദിക്കുന്നത്.

‘റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വര്‍ണ്ണ വംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തില്‍ അത് ദലിതര്‍ക്കെതിരായ സവര്‍ണ്ണ ഹിന്ദുത്വയുടെ അതിക്രമങ്ങള്‍ക്കെതിരായ ശബ്ദമായി മാറും. അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല’ -സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂര്‍ണ രൂപം

വേടന്‍ എന്ന കേരളത്തിലെ യുവാക്കള്‍ ഇഷ്ടപ്പെടുന്ന കലാകാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് ആര്‍എസ്എസ്. ഇന്ന് കെ പി ശശികല ടീച്ചര്‍ കേസരി പത്രാധിപര്‍ മധുവില്‍ നിന്ന് വേടന്‍ വിരുദ്ധ ബാറ്റണ്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

റാപ്പ് പട്ടികജാതിക്കാരുടെ തനത് കലാരൂപമാണോ എന്നാണ് ശശികല ടീച്ചര്‍ ചോദിക്കുന്നത് . പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറെ ? പട്ടികജാതിക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പാടട്ടെ.. റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വര്‍ണ്ണ വംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തില്‍ അത് ദളിതര്‍ക്കെതിരായ സവര്‍ണ്ണ ഹിന്ദുത്വയുടെ അതിക്രമങ്ങള്‍ക്കെതിരായ ശബ്ദമായി മാറും. അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല.

ഹിന്ദു ഐക്യവേദി നേതാവിന് പരിഹരിക്കാന്‍ കഴിയുന്ന മറ്റു ചില സമാജ പ്രശ്‌നങ്ങളുണ്ട്. അതിലൊന്നിലും ഹിന്ദു ഐക്യവേദിയെ കാണാറേയില്ല. കേരളത്തിലെ എത്ര ക്ഷേത്രങ്ങളില്‍ പട്ടികജാതിക്കാരായ കലാകാരന്മാര്‍ക്ക് ചെണ്ട കൊട്ടാന്‍ അവകാശമുണ്ട് ? ടീച്ചര്‍ ഇന്നേവരെ അതില്‍ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button