KeralaLatest NewsNews

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ് 

അനൂസ് റോഷനെ ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് പോലീസ്. ഷബീര്‍, ജാഫര്‍, നിയാസ്, എന്നിവരുടെ ചിത്രങ്ങളാണ് കൊടുവള്ളി പോലീസ് പുറത്തു വിട്ടത്. KL-10-BA-9794 എന്ന വെള്ള മാരുതി സ്വിഫ്റ്റ് കാറിനെക്കുറിച്ചും KL-20-Q-8164 എന്ന സ്‌കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവര്‍ കൊടുവള്ളി പോലീസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

അനൂസ് റോഷനെ ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ബൈക്കില്‍ രണ്ടു പേരും കാറില്‍ അഞ്ചു പേരുമാണ് എത്തിയത്. ആദ്യം ബൈക്കില്‍ ഉള്ളവരാണ് വീട്ടില്‍ എത്തിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. ഇവരെ കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്തു വരികയാണ്.

തട്ടിക്കൊണ്ട് പോയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍. വിദേശത്ത് നിന്ന് കടന്ന അജ്മല്‍ ഇതുവരെ നാട്ടില്‍ എത്തിയിട്ടുമില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാര്‍ക്ക് നേരെ ഭീഷണിയും ഒടുവില്‍ തട്ടിക്കൊണ്ടുപോകലും നടന്നത്.

സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തവരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളും ഒരാള്‍ കിഴക്കോത്ത് സ്വദേശിയുമാണ്. കേസ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button