
ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാനുള്ള ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി. ന്യൂയോർക്കിൽ 9/11 സ്മാരകം സന്ദർശിച്ച് സംഘം ആദരാഞ്ജലി അർപ്പിച്ചു.ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ചു നിൽക്കുന്നതിന്റെ ഓർമപ്പെടുത്തലാണ് 9/11 സ്മാരകമെന്ന് ശശി തരൂർ പ്രതികരിച്ചു. ഇന്ത്യയും ഭീകരവാദത്തിന് ഇരയാകുന്ന രാജ്യമെന്നും തരൂർ പറഞ്ഞു.
പ്രതിനിധി സംഘം ഇനി ഗയാനയിലേക്ക് പോകും. പാനമ, കൊളംബിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം വാഷിംഗ്ടണിൽ എത്തും. പിന്നീടാണ് അമേരിക്കൻ അധികൃതരുമായുള്ള ചർച്ച.
Post Your Comments