
ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായി. എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. അല്‍ അമീന്‍ സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പൊലീസും കുട്ടിയുടെ ബന്ധുക്കളും ഇടപ്പള്ളി കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തുകയാണ്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ എളമക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കളമശ്ശേരി പൊലീസും കേസില്‍ ഇടപെട്ടതായാണ് വിവരം.
Post Your Comments