
കോതമംഗലം: കോതമംഗലം ഊന്നുകല്ലില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ഊന്നുകല്‍ ചേറാടി കരയില്‍ തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം. തറപ്പില്‍ വീട്ടില്‍ ബേബി ദേവസ്യ (63)യാണ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചത്. ഭാര്യ മോളി ബേബി (53) ഇതേ മുറിയില്‍ കട്ടിലില്‍ മരിച്ചനിലയിലുമായിരുന്നു.
ഊന്നുകല്‍ പൊലീസും ഫോറന്‍സിക് സംഘവും മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . മരണ കാരണം എന്തെന്ന് വ്യക്തമല്ല.
Post Your Comments