
കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു. ഇന്നലെ 320 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 71,960 രൂപയാണ്. ഗ്രാമിന് 8995 രൂപ. ഒരു പവന് 360 രൂപയും ഗ്രാമിന് 45 രൂപയും വര്‍ധിച്ചു. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 78,504 രൂപ. ഒരു ഗ്രാമിന് 9,813 രൂപ. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 58,880 രൂപ. ഗ്രാമിന് 7,360 രൂപ.ഒരു പവന്‍ സ്വര്‍ണാഭരണത്തിന് സംസ്ഥാനത്ത് 76,000 രൂപയെങ്കിലുമാകും.
ഒരു പവന്‍ സ്വര്‍ണവിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയും നല്‍കേണ്ടതുണ്ട്. കുറഞ്ഞ പണിക്കൂലി 5 ശതമാനവും ജിഎസ്ടി 3 ശതമാനവുമാണ്. ഹോള്‍മാര്‍ക്കിങ് നിരക്ക് താരതമ്യേന ചെറുതാണെങ്കിലും അതുകൂടി വരുമ്പോള്‍ 76,000 രൂപയാകും. ആഗോള സ്വര്‍ണവില ഔണ്‍സിന് ഇന്ന് 3,342 ഡോളറാണ്. അന്താരാഷ്ട്ര വിലയിലെ വ്യതിയാനങ്ങളാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിച്ചത്.
ഇപ്പോഴത്തെ സങ്കീര്‍ണ ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തില്‍ സ്വര്‍ണനിരക്കില്‍ ചാഞ്ചാട്ടങ്ങള്‍ തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്ഥിരത കൈവരിക്കാതെ ഏറിയും കുറഞ്ഞുമിരിക്കുമെന്നര്‍ഥം. പൊന്നിന്റെ രാജ്യാന്തര മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ പ്രതിഫലനങ്ങളുണ്ടാക്കും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രകടമാകും.
Post Your Comments