KeralaLatest NewsNews

മഴ കനക്കും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ച് റെഡ് അലർട്ടിൽ മാറ്റമില്ല. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് തുടരും. എട്ട് ജില്ലകളിൽ ഓറ‌ഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാ,ട് മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് 14 ക്യാമ്പുകൾ തുറന്നു. 71 കുടുംബങ്ങളിൽ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കോന്നിയിലും കോതമംഗലത്തും തളിപ്പറമ്പിലും കിളിമാനൂരും വീടുകൾ തകർന്നു. കനത്ത കാറ്റിൽ ഇടുക്കി തൊപ്പിപ്പാളയിൽ വീടിന്റെ മേൽക്കൂര പറന്നു പോയി. മഴ ശക്തമായതോടെ കോഴിക്കോട് മാവൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കനത്തമഴയിൽ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.

ദേശീയപാതയിൽ കോഴിക്കോട് വടകരയിൽ വിള്ളൽ. കണ്ണൂർ കുപ്പത്തും വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല. മഴക്കാലം നേരത്തെയെത്തിയതിനാൽ വാർഷിക അറ്റകുറ്റപണി നടത്താനായില്ലെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button